---
title: "അനുജന്റെ സംസ്‌കാരത്തിന് തൊട്ടുമുമ്പേ ജ്യേഷ്ഠന്‍ കുഴഞ്ഞ് വീണു മരിച്ചു."
english_title: "Just before his younger brother's funeral, the elder brother collapsed and died."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/190223/Just before his younger brother's funeral, the elder brother collapsed and died"
published_at: "2024-03-08T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eb0354502e9_ATTACH_NEWS.jpg"
keywords: []
---

# അനുജന്റെ സംസ്‌കാരത്തിന് തൊട്ടുമുമ്പേ ജ്യേഷ്ഠന്‍ കുഴഞ്ഞ് വീണു മരിച്ചു.

> **Lead Summary:** കൊയിലാണ്ടി: കഴിഞ്ഞ ദിവസം റിയാദില്‍ അന്തരിച്ച ടെറി മാസിഡോയുടെ സംസ്‌കാര ത്തിന് തൊട്ടുമുമ്പേ ജ്യേഷ്ഠന്‍ കുഴഞ്ഞ് വീണു മരിച്ചു.

## Article Content

കൊയിലാണ്ടി: കഴിഞ്ഞ ദിവസം റിയാദില്‍ അന്തരിച്ച ടെറി മാസിഡോയുടെ സംസ്‌കാര ത്തിന് തൊട്ടുമുമ്പേ ജ്യേഷ്ഠന്‍ കുഴഞ്ഞ് വീണു മരിച്ചു.

കൊയിലാണ്ടി പഴയ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ കെന്നി മാസിഡോയാണ് (52) മരിച്ചത്.

വെള്ളിയാഴ്ച രാവിലെ ടെറിമസിഡോയുടെ സംസ്‌കാര ശുശ്രൂഷ നടത്തുമ്പോഴാണ് കെന്നി മാസിഡോ കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കൊയിലാണ്ടി വിക്രാന്ത് മെറ്റല്‍ ക്രാഫ്റ്റ് നടത്തിപ്പുകാരനായിരുന്നു.

അച്ഛന്‍: പരേതനായ റോണി മാസിഡോ. അമ്മ: പരേതയായ ഫില്ലസ് മാസിഡോ. മരിച്ച കെന്നി മാസിഡോയുടെ ഭാര്യ: ജോളി. മകന്‍: ഷര്‍മന്‍ മാസിഡോ.

ടെറി മാസിഡോയുടെ ഭാര്യ: ഷിന്‍സി. മക്കള്‍: ആന്‍ഡ്രിയ, എയിഡന്‍. സഹോദരന്‍: ജെഫ്രി മാസിഡോ (ബഹറൈന്‍).

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/190223/Just before his younger brother's funeral, the elder brother collapsed and died)